---
title: "കെ.സി.ജെ.എസ്.ഓ ജില്ലാ സമ്മേളനം നാളെ കോഴിക്കോട് "
english_title: "KCJSO District Conference on tomorrow in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18605/kcjso-district-conference-on- tomorrow-in-kozhikode"
published_at: "2022-01-01T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf9f0989ea3_WATER MARK.JPG"
keywords: []
---

# കെ.സി.ജെ.എസ്.ഓ ജില്ലാ സമ്മേളനം നാളെ കോഴിക്കോട് 

> **Lead Summary:** **കോഴിക്കോട്:** കേരള സിവില്‍ ജുഡീഷ്യറി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെസിജെഎസ്ഓ) മുപ്പതാം ജില്ലാ സമ്മേളനം കോഴിക്കോട് ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ ഞായറാഴ്ച നടക്കും.

## Article Content

**കോഴിക്കോട്:** കേരള സിവില്‍ ജുഡീഷ്യറി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെസിജെഎസ്ഓ) മുപ്പതാം ജില്ലാ സമ്മേളനം കോഴിക്കോട് ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ ഞായറാഴ്ച നടക്കും.

ജില്ലാ ജഡ്ജി പി രാഗിണി പരിപാടി ഉദ്ഘാടനം ചെയ്യും. കെസിജെഎസ്ഓ സംസ്ഥാന പ്രസിഡന്റ് ഇ.എ ദിനേശന്‍ മുഖ്യാതിഥിയായിരിക്കും. തൊടുപുഴയില്‍ നടക്കുന്ന മുപ്പതാം സംസ്ഥാന സമ്മേളനത്തിന് ഭാഗമായാണ് ജില്ലാസമ്മേളനം.

കേരളത്തിലെ സിവില്‍ കോടതി ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണ് കെസിജെഎസ്ഓ.

യാതൊരു പ്രമോഷന്‍ സാധ്യതയും ഇല്ലാതെ അമിത ജോലിഭാരം കൊണ്ട് വീര്‍പ്പു മുട്ടിയ സിവില്‍ കോടതി ജീവനക്കാര്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ചതാണ് സംഘടന.

ജില്ല പ്രസിഡണ്ട് പി.എം അനീഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ടി ലതീഷ്‌കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് കുളത്തൊടി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും.

സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്കുശേഷം സംഘടന ചര്‍ച്ചയും പിന്നീട് ജില്ലാ കൗണ്‍സില്‍ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18605/kcjso-district-conference-on- tomorrow-in-kozhikode)